‘അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ല’,ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
1 October 2015

Bar kozhaതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ഇടപെട്ടതിനെയാണ്  വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. തുടരന്വേഷണത്തിന് ഉത്തരവിടാനോ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനോ വിജിലന്‍സിന് അധികാരമുണ്ടാവാം, എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. പ്രതി ആരെന്ന് തീരുമാനിക്കേണ്ട കാര്യം കോടതിക്കില്ലെന്നും തെളിവ് മാത്രം പരിഗണിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.