പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ ബംഗളുരു സ്ഫോടനക്കേസുകളില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടെ-സുപ്രീംകോടതി

single-img
1 October 2015

madani-case.transfer_ന്യൂഡല്‍ഹി: പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ ബംഗളുരു സ്ഫോടനക്കേസുകളില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. കേസുകളില്‍ ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പി ഡി പി നേതാബ് അബ്‌ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്.

ഇക്കാര്യത്തില്‍ കര്‍ണാകട ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഒമ്പത് കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാല്‍ കാലതാമസം നേരിടുമെന്ന് മഅ്ദനിക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

ബംഗളുരുവില്‍ നടന്ന വ്യത്യസ്ത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് വെവ്വേറെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ ഒന്‍പതു കേസുകളും ഒന്നിച്ചാക്കി വിചാരണ നടത്തിയില്ളെങ്കില്‍ നടപടികക്രമങ്ങളില്‍ അനാവശ്യമായ കാലതാമസമുണ്ടാകുമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.