ചൈനയില്‍ പട്ടിണികാരണം മാതാവ്‌ പിഞ്ചുകുഞ്ഞുങ്ങളെ പരസ്യമായി വില്‍ക്കാന്‍ ശ്രമിച്ചു

single-img
1 October 2015

chinees-motherചൈന:  ചൈനയില്‍ പട്ടിണികാരണം മാതാവ്‌ പിഞ്ചുകുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിച്ചു.   മൂന്ന്‌ മക്കളുടെ മാതാവാണ്  രണ്ട്‌, മൂന്ന്‌, എട്ട്‌ എന്നീ പ്രായമുള്ള തന്റെ കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചത്. ഇവരുടെ ശ്രമം പോലീസ്‌ ഇടപെട്ട് പൊളിച്ചു.

ചൈനയിലെ ഗാംഗ്‌ഷൂ പ്രവിശ്യയിലെ  അണ്ടര്‍ഗ്രൗണ്ട്‌ സ്‌റ്റേഷന്‌ പുറത്തുള്ള തെരുവില്‍ നിന്നുകൊണ്ടാണ്‌ മക്കളെ വില്‍ക്കാന്‍ ഒരുങ്ങിയത്‌. ചന്തയിലെ  വില്‍പ്പനക്കാര്‍ വില പറഞ്ഞ്‌ ഉപഭോക്‌താക്കളെ ആകര്‍ഷിക്കുന്നത്‌ പോലെ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടായിരുന്നു യുവതി മക്കളെ വില്‍ക്കാന്‍ ശ്രമിച്ചത്‌.

ഇവരുടെ വിളി കേട്ട്‌ നാട്ടുകാര്‍ ചുറ്റും കൂടി. ഒടുവില്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിലും പെട്ടു. ചോദ്യം ചെയ്യലില്‍ താന്‍ കുട്ടികളെ മോഷ്‌ട്ടിച്ചതല്ലെന്നും വീട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയെന്നും പോറ്റാന്‍ തീരെ മാര്‍ഗമില്ലെന്നും സംരക്ഷിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ കുട്ടികളെ നല്‍ക്കാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്‌തമാക്കി.

കുട്ടികളെയും കൂട്ടി ഷെല്‍ട്ടര്‍ ഹോമിലേക്ക്‌ മാറാന്‍ പോലീസ്‌ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. മോഷണം അല്ലെന്ന്‌ വ്യക്‌തമാക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമെക്കെ ഇവര്‍ കരുതിയിട്ടുണ്ടായിരുന്നു.