ആകാശത്ത് വെച്ച് ‘ലോര്‍ഡ്‌ ലിവിങ്‌സ്‌റ്റണ്‍ 7000 കണ്ടി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

single-img
1 October 2015

lordതൊടുപുഴ:  ലോര്‍ഡ്‌ ലിവിങ്‌സ്‌റ്റണ്‍ 7000 കണ്ടി യുടെ ട്രെയിലര്‍ റിലീസ് നടന്നത് ആകാശത്ത്. ഈ വ്യത്യസ്തമായ  ട്രെയിലര്‍ റിലീസ് നടന്നത് ചിത്രം ഷൂട്ട്‌ ചെയ്‌ത മൂന്നാറില്‍ തന്നെയാണ്‌. കുഞ്ചാക്കോബോബനും നെടുമുടിവേണുവും സണ്ണിവെയ്‌നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ അനില്‍ രാധാകൃഷ്‌ണമേനോനാണ്‌ സംവിധാനം ചെയ്‌തത്‌.   ഹീലിയം നിറച്ച ബലൂണ്‍ ആകാശത്തേക്ക്‌ ഉയര്‍ത്തി. ഇതില്‍ പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു. മറ്റൊരു ബലൂണില്‍ കാമറാ ഘടിപ്പിച്ച്‌ ഇതു പകര്‍ത്തി. പ്രദര്‍ശനം കഴിഞ്ഞതോടെ ബലൂണുകള്‍ പൊട്ടുകയും പാരച്യൂട്ടില്‍ ട്രെയിലറും, ക്യാമറായും താഴെ ഇറക്കുകയുമായിരുന്നു. പ്രേംമേനോനാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌.