കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം പുലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു

single-img
1 October 2015

Puli-First-Look-Postersആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം പുലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. സാങ്കേതിക തടസ്സം പരിഹരിച്ച ശേഷമായിരുന്നു റിലീസ്.  സാറ്റലൈറ്റ് റിലീസിംഗ് ആയതിനാല്‍ ചില തിയേറ്ററുകളില്‍ ലഭിച്ച സിനിമയുടെ പതിപ്പുകളില്‍ പകുതി ഭാഗങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍ സാങ്കേതിക തകരാര്‍ മാറ്റിയതിനു ശേഷം മാത്രം റിലീസ് ചെയ്താല്‍ മതിയെന്നായിരുന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ തീരുമാനം. അതുപ്രകാരം രാവിലെ 5 മണിക്കുള്ള പ്രദര്‍ശനം തടസ്സപ്പെട്ടിരുന്നു.

എന്നാല്‍ പുലി കാണാനായി രാവിലെ മുതല്‍ തിയേറ്ററുകളിലെത്തിയ ഇളയദളപതിയുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു ശേഷം തമിഴ്‌നാട്ടില്‍ ആദ്യം റിലീസ് ചെയ്തു. തിരുച്ചിറപ്പള്ളിയിലാണ് ആദ്യം ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ ഉടന്‍ റിലീസ് ചെയ്യും.

മൂവായിരത്തിലധികം തീയേറ്ററുകളിലാണ് പുലി റിലീസ് ചെയ്യുന്നത്.കേരളത്തില്‍ മാത്രം നൂറിലധികം തീയേറ്ററുകളാണ് ചിത്രത്തിനുള്ളത്.പുലി എത്തുന്നതോടെ മലയാളത്തിലെ പ്രധാന റിലീസുകള്‍ മാറ്റി വെച്ചിരുന്നു.