പാർട്ടി രൂപീകരിണത്തില്‍ ബി.ജെ.പിക്ക് മുന്നില്‍ ഉപാധികളുമായി വെള്ളാപ്പള്ളി

single-img
1 October 2015

Vellappalliന്യൂഡൽഹി: വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയേയും ബി.ജെ.പി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായേയും കാണാനിരിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പാർട്ടിക്കു മുന്നിൽ ഉപാധികൾ വെച്ചേക്കും. പുതിയ പാർട്ടി രൂപീകരിച്ചുള്ള സഹകരണം മാത്രമേ ഉണ്ടാകൂ എന്നും ബി.ജെ.പിയിൽ ചേരില്ലെന്നുമുള്ള നിലപാടും അറിയിക്കും.

കൊല്ലത്ത് ആർ.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് വെള്ളാപ്പള്ളി ഡൽഹിയിലേക്ക് പോയത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം വേണം. കേന്ദ്ര കമ്മീഷനുകളിലും കോർപ്പറേഷനുകളിലും സ്ഥാനം വേണം. പിന്നാക്കക്കാരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പിന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് വീടുവെയ്ക്കാൻ ധനസഹായം നൽകണം. ഇവയായിരിക്കും വെള്ളാപ്പള്ളി മുന്നോട്ട് വെക്കുന്ന ഉപാധികൾ.

.എന്നാൽ യോഗവുമായി സമവായമുണ്ടാക്കുന്നതിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ ഭിന്നത ഉണ്ടെന്നാണറിയുന്നത്.