റഷ്യയില്‍ സാഹസിക സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 17കാരന് ദാരുണ അന്ത്യം

single-img
1 October 2015

russian_selfiമോസ്‌കോ: റഷ്യയില്‍  സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ  17കാരന്‍ മരണപ്പെട്ടു. ഒമ്പതു നില കെട്ടിടത്തിന്‌ മുകളില്‍വെച്ച്‌ സാഹസിക സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അടിതെറ്റിയ കൗമാരക്കാരന്‍ താഴെ വീണ് മരിക്കുകയായിരുന്നു. സാഹസികത നിറഞ്ഞ സെല്‍ഫികള്‍ക്ക്‌ ഇന്‍സ്‌റ്റാഗ്രാമില്‍ ലഭിച്ച സ്വീകാര്യതയാണ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികൂടിയായ കൗമാരക്കാരന്റെ ജീവനെടുത്തത്‌. സാഹസികത നിറഞ്ഞ സെല്‍ഫികള്‍ക്ക്‌ എതിരെ റഷ്യ ക്യംപെയ്‌ന്‍ ആരംഭിച്ചതിന്‌ പിന്നാലെയാണ്‌ സംഭവമെന്നതും ശ്രദ്ധേയമാണ്‌.

വോഡ്‌ഗാ നഗരത്തിലെ തിരക്കൊഴിഞ്ഞ കെട്ടിടത്തിന്‌ മുകളില്‍ സുഹൃത്തുമൊത്ത്‌ സെല്‍ഫി എടുക്കുന്നതിന്‌ ഇടയിലാണ്‌ അപകടം. മരിക്കുന്നതിന്‌ മുമ്പ്‌ വിദ്യാര്‍ത്ഥി തന്റെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്‌തിരുന്ന ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

റഷ്യയില്‍ ഓരോമാസവും സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ മരിക്കുകയും കൂടുതല്‍പ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായാണ്‌ കണക്ക്‌.