ഹാര്‍ദിക് പട്ടേല്‍ പുതിയ സംഘടന രൂപീകരിക്കുന്നു

single-img
1 October 2015

396811-hardik-patel700-730x492ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേല്‍ പുതിയ സംഘടന ഉണ്ടാക്കും. അഖില ഭാരതീയ പട്ടേല്‍ നവനിര്‍മാണ്‍ സേന എന്നാണ് സംഘടനയുടെ പേര്. കുര്‍മി, മറാത്ത, ഗുജ്ജര്‍, പട്ടേല്‍ സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ സംഘടന പ്രയത്‌നിക്കുമെന്നും ഗുജറാത്തിലെ പട്ടേല്‍ സംവരണസമര നേതാവ് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ബിഹാറില്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ നിതീഷ്‌കുമാറിനായിരിക്കും പിന്തുണക്കുക. രാഷ്ട്രീയാടിസ്ഥാനത്തിലല്ല, മറിച്ച് അദ്ദേഹം കുര്‍മി സമുദായക്കാരനായതുകൊണ്ടാണ് പിന്തുണയ്ക്കുന്നതെന്നും ഹാര്‍ദിക് വിശദീകരിച്ചു.

ഗുജ്ജര്‍ സമുദായത്തിന് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി രാംലീല മൈതാനത്ത് റാലിനടത്തും. 17 സംസ്ഥാനങ്ങളില്‍ സംഘടനയ്ക്ക് ഘടകങ്ങളും ഭാരവാഹികളുമായതായി ഹാര്‍ദിക് വിശദീകരിച്ചു. കേരളത്തില്‍നിന്ന് സമാനമനസ്‌കരായ സമുദായങ്ങള്‍ സമീപിച്ചാല്‍ സഹകരിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.