പെമ്പിളൈ ഒരുമൈ നിരാഹാരസമരത്തിലേക്ക്

single-img
1 October 2015

munnar-strikeമൂന്നാര്‍: ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നിരാഹാരസമരത്തിന് ഒരുങ്ങുന്നു. എത്രപേര്‍ നിരാഹാരം കിടക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടില്ല . മൂന്നാര്‍ പോസ്റ്റ് ഓഫീസിനു സമീപത്താണ് പെമ്പിളൈ ഒരുമൈയ്ക്ക് സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.

എണ്ണത്തില്‍ കുറവുണ്ടെങ്കിലും കരുത്ത് ചോരാതെയാണ് പെമ്പിളൈ ഒരുമൈയുടെ രണ്ടാം ഘട്ടസമരം ആരംഭിച്ചത്. റോഡ് ഉപരോധമില്ലാതെയായിരുന്നു ഇന്നലത്തെ സമരം.   ഒരുമിച്ച് സമരം നടത്താമെന്ന അഭ്യര്‍ഥന സ്ത്രീ തൊഴിലാളികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സമരവേദിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

സമരത്തിലുള്ള സ്ത്രീകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.   അക്രമണം നടത്തിയവരില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍  ഗുണശേഖരനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച കനത്ത പോലീസ് സംവിധാനങ്ങളാണ് സമരവേദികള്‍ക്കടുത്ത് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വനിതാപോലീസിനെയും വിന്യസിച്ചിട്ടുണ്ട്.