‘സക്ക്, വാഷ് യുവര്‍ ഹാന്‍ഡ്സ്’,പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാംപയ്ന്റെ ഭാഗമായി http://zuckwashyourhands.com/ എന്ന പേരില്‍ വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് ‘സക്ക്, വാഷ് യുവര്‍ ഹാന്‍ഡ്സ്’ എന്ന കാമ്പയിനിന് ആരംഭം കുറിച്ചിരിക്കുകയാണ് ഇവര്‍.
മോഡിയുടെ കൈകളില്‍ എത്രത്തോളം രക്തം പുരണ്ടിട്ടുണ്ടെന്ന് തങ്ങള്‍ക്കറിയാം. സക്കര്‍ബര്‍ഗ്, ആ രക്തം നിങ്ങളുടെ കൈകളിലേക്ക് പകരേണ്ടെങ്കില് എത്രയും വേഗം കൈകഴുകിക്കോളൂ എന്നാണ് വെബ്സൈറ്റിലെ ആഹ്വാനം. ഇതിനായി അങ്ങേക്ക് ഹാന്‍ഡ്വാഷുകള്‍ അയച്ചുതന്ന് സഹായിക്കാമെന്നും വെബ്സൈറ്റില്‍ എഴുതിയിട്ടുണ്ട്.
മോഡിയുടെ കൈകളില്‍ കുറച്ചധികം രക്തം പറ്റിയിട്ടുള്ളതിനാല്‍ അധികം ബോട്ടിലുകള്‍ അയയ്ക്കുന്നു എന്നു പറഞ്ഞ് കുറേ അധികം ഹാന്‍ഡ്വാഷ് ബോട്ടിലുകളുടെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ 250 ഹാന്റ് വാഷുകള്‍ ലഭിച്ചുകഴിഞ്ഞു. എത്രയും പെട്ടെന്ന് ഇത് ഫേസ്ബുക്ക് ആസ്ഥാനത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കാമ്പയിന് പ്രവര്‍ത്തകര്‍. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളുടെ പേര് ഓരോ ബോട്ടിലിലും രേഖപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.