‘സംവരണ നിയമം അവസാനിപ്പിക്കാന്‍ ധൈര്യമുണ്ടോ…’, ആര്.എസ്.എസിനെ വെല്ലുവിളിച്ച് ലാലുപ്രസാദ് യാദവ്
28 September 2015
പറ്റ്ന: ആര്.എസ്.എസിനെ വെല്ലുവിളിച്ച് ലാലുപ്രസാദ് യാദവ്. ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടത് പോലെ സംവരണ നിയമം അവസാനിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ലാലു ചോദിച്ചു. മോഹന്‍ ഭഗവത് പറയുന്നു, സംവരണം അവസാനിപ്പിക്കുമെന്ന്, എന്നാല്‍ താന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, പറഞ്ഞ കാര്യവുമായി മുന്നോട്ട് പോകാന്‍ ധൈര്യമുണ്ടേയെന്ന് ലാലു ചോദിച്ചു.
ഭഗവതിന് രാജ്യപതാക ഉയര്‍ത്താനല്ല മറിച്ച് ആര്.എസ്.എസിന്റെ പതാക ഉയര്‍ത്താനാണ് താല്പര്യപ്പെടുന്നതെന്നും ലാലു കുറ്റപ്പെടുത്തി. രാജ്യത്തെ സംവരണം അവസാനിപ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കണമെന്ന് മോഹന്‍ ഭഗവത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജാതിരാഷ്ട്രീയം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ബിഹാറില്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ആര്.എസ്.എസ് തീരുമാനത്തെ തള്ളിയിരുന്നു.