മോദിയുടെ യു.എസ് സന്ദർശനത്തെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്
28 September 2015
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊരു പ്രവാസി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരയാനാണ് മോദി അമേരിക്കയിലേക്ക് പോയത്. ബിഹാറിൽ യോഗ്യനായോരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.ജെ.പിക്ക് ഇല്ലെന്ന് ലാലു ട്വിറ്ററിലൂടെ പരിഹാസിച്ചു.
അതേസമയം, ലാലു വിഷണ്ണനാണെന്നും ഇത്തരം പ്രസ്താവനകൾ അദ്ദേഹം പതിവായി നടത്താറുണ്ടെന്നും മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു.