സോഷ്യൽ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നതായി പ്രധാനമന്ത്രി

single-img
27 September 2015

 

New York: Prime Minister Narendra Modi being greeted by the people on his arrival in New York on Wednesday. PTI Photo (PTI9_24_2015_000017B) *** Local Caption ***

സോഷ്യൽ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യയുടെ വള‌ർച്ച ജനകീയ പ്രശ്‌നങ്ങളോട് വേഗത്തിൽ പ്രതികരിയ്ക്കാൻ ഭരണകൂടങ്ങളെ നിർബന്ധിതമാക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. കാലിഫോർണിയയിലെ സാൻ ജോസിൽ വിവിധ കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മൈക്രോസോഫ്‌റ്റ് സി.ഇ.ഒ സത്യ നദെല്ല, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, അഡോബ് സി.ഇ.ഒ ശന്തനു നാരായൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സിസ്കോ, ക്വാൽകം കമ്പനി മേധാവികളുമായും മോദി ചർച്ച നടത്തി. അതേസമയം കാലിഫോർണിയയിലെ പ്രവാസി ഇന്ത്യക്കാരുമായും മോദി കൂടിക്കാഴ്‌ച നടത്തി.