രാജ്യത്തെ 500 റെയിൽവെ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

single-img
27 September 2015

downloadരാജ്യത്തെ 500 റെയിൽവെ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ സിലിക്കൺവാലിയിൽ 350ഓളം കമ്പനി മേധാവികൾ പങ്കെടുത്ത യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.ഗൂഗിളിന്റെ സഹയത്തോടെയാണ് പദ്ധതി നടപ്പാക്കുക.

രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. ഓഫീസുകളിലെ കടലാസ് രേഖകളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരണം. സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പൗരന്മാർക്ക് അവകാശമുണ്ട്. സൈബർ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും മോദി പറഞ്ഞു.