ഗുജറാത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കാര്യമായ വികസനങ്ങള്‍ നടന്നിട്ടില്ല;ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിധീഷ്‌ കുമാറിനെ പിന്തുണക്കും- ഹര്‍ദിക്‌ പട്ടേല്‍

single-img
27 September 2015

396811-hardik-patel700-730x492ജെംഷഡ്‌പൂര്‍: പട്ടേല്‍മാരുടെ സംവരണാവശ്യവുമായി ഗുജറാത്തില്‍ സമര പോരാട്ടങ്ങള്‍ നടത്തുന്ന  ഹര്‍ദിക്‌ പട്ടേല്‍ രാഷ്‌ട്രീയ നിക്കങ്ങള്‍ക്കൊരുങ്ങുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിധീഷ്‌ കുമാര്‍ നയിക്കുന്ന ജെ.ഡി.യുവിനെ പട്ടേല്‍ സമുദായം പിന്തുണയ്‌ക്കുമെന്നാണ്‌ ഹര്‍ദിക്‌ പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയത്‌. ഇതോടെ പട്ടേല്‍ സമുദായത്തിന്റെ സമര പോരാട്ടങ്ങള്‍ക്ക്‌ രാഷ്‌ട്രീയ മുഖം നല്‍കില്ലെന്ന മുന്‍ പ്രസ്‌താവനയാണ്‌ ഹര്‍ദിക്‌ പട്ടേല്‍ വളച്ചൊടിച്ചത്‌.

നിധീഷ്‌ കുമാര്‍ മിടുക്കനായ മുഖ്യമന്ത്രിയും ഒപ്പം തങ്ങളുടെ സമുദായത്തില്‍പ്പെട്ടയാളുമാണ്‌. അതുകൊണ്ടുതന്നെ അടുത്തമാസം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നിധീഷിനെ പിന്തുണയ്‌ക്കുമെന്ന്‌ ഹര്‍ദിക്‌ പറഞ്ഞു.

മോഡി ഭരണത്തില്‍ ഗുജറാത്തിലുണ്ടാക്കുന്ന വികസനങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ പരിഹാസമായിരുന്നു മറുപടി. ഗുജറാത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കാര്യമായ വികസനങ്ങള്‍ നടന്നിട്ടില്ല. പണക്കാര്‍ വീണ്ടും പണക്കാരാകുന്നതും ദരിദ്രര്‍ വീണ്ടും ദരിദ്രരാകുന്ന സാഹചര്യവുമാണ്‌ ഗുജറാത്തില്‍ കണ്ടുവരുന്നതെന്നും ഹര്‍ദിക്‌ പറഞ്ഞു.