ഗാന്ധി ജയന്തി ദിനത്തില്‍ പെരുമ്പാവൂരില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുമെന്ന്‍ തെരുവ് നായ ഉന്മൂലന സമിതി

single-img
27 September 2015

StrayDogsഅക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തെരുവ് നായ ഉന്മൂലന സമിതി അറിയിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ പെരുമ്പാവൂരില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുമെന്നും പൊലീസ് കെസെടുത്തത് കാര്യമാക്കുന്നില്ലെന്നും സമിതി അറിയിച്ചു.

നായ ഒന്നിനെ കൊല്ലുന്നവര്‍ക്ക് 500രൂപ പാരിതോഷികം പ്രഖ്യാപിച്ച തീരുമാനത്തിലും മാറ്റമില്ലെന്ന് സമിതി അറിയിച്ചു. പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളെ കൊന്നവര്‍ പൊലീസ് തീരുമാനം വന്നശേഷവും തെരുവ് നായ്ക്കളെ കൊന്നു.

കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പെരുമ്പാവൂരിലെ നായ്ക്കളെ കൂട്ടത്തോടെ കൊന്നത് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഫോട്ടോകള്‍ സഹിതം ഇത് അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തെരുവ് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.