കര്‍ണാടകത്തിലെ ശിവമോഗ രാമചന്ദ്രപുര മഠാധിപതിക്കെതിരായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

single-img
27 September 2015

minor_rapedബെംഗളൂരു: കര്‍ണാടകത്തിലെ ശിവമോഗ രാമചന്ദ്രപുര മഠാധിപതിക്കെതിരായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ ശനിയാഴ്ചയാണ് സി.ഐ.ഡി വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. മഠാധിപതി രാഘവേശ്വര ഭാരതി സ്വാമി മഠത്തിലെ ഗായികയെ പലയിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ആരോപണം തെളിയിക്കുന്ന വസ്തുതാപരവും ശാസ്ത്രീയവുമായ തെളിവുകള്‍ കുറ്റപത്രത്തിലുണ്ട്.  എന്നാല്‍ സ്വാമിജിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് മഠം നേരത്തെ ആരോപിച്ചിരുന്നു. സ്വാമിജിക്കെതിരെയുള്ള രണ്ടാം പീഡന കേസാണിത്. ഭക്തയായ യുവതിയെ പീഡിപ്പിച്ചതിന്റെ പേരില്‍ നേരത്തെ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണം നടക്കുകയാണ്.