വെള്ളാപ്പള്ളി നടേശനുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

single-img
27 September 2015

vellapallyകൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി  കൂടിക്കാഴ്ച നടത്തി. വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ഞായറാഴ്ച കാലത്തായിരുന്നു കൂടിക്കാഴ്ച. മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.  കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമായിട്ടില്ല.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ബി.ജെ.പി.യുമായി സഹകരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കൂഴിക്കാഴ്ച. ഇതിന്റെ പേരില്‍ സി.പി.എം എസ്.എന്‍.ഡി.പി യോഗവുമായി പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.

കൊല്ലത്തും തൃശൂരിുലും ബി.ജെ.പി. സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സില്‍ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്.