പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ നടത്തി വന്ന അനിശ്ചിതകാല നിഹാര സമരം അവസാനിപ്പിച്ചു

single-img
27 September 2015

ftti_0പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്   വിദ്യാര്‍ഥികള്‍  നടത്തി വന്ന അനിശ്ചിതകാല നിഹാര സമരം അവസാനിപ്പിച്ചു.  സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.  എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെയാണ്
വാര്‍ത്താ വിതരണ മന്ത്രാലയം  ചര്‍ച്ചയ്ക്ക് തയ്യാറായത്. ഈ മാസം 29 ന്  ചര്‍ച്ചയയ്ക്ക്  തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് 410 മണിക്കൂര്‍ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. അതേസമയം 108 ദിവസമായി തുടരുന്ന പഠിപ്പുമുടക്ക് സമരവുമായി മുന്നോട്ട് പോവാനാണ് സമരക്കാരുടെ തീരുമാനം

മഹാഭാരത് എന്ന് ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിര വേഷമിട്ട ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അധ്യക്ഷനാക്കിയും ആര്‍.എസ്.എസ് അനുബന്ധ സംഘടനാ നേതാക്കളായ അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളാക്കിയും ജൂണ്‍ 12 ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.