ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യം ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ – പ്രധാനമന്ത്രി നരേന്ദ്ര മോഡി

single-img
27 September 2015

modi_31ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.  സിലിക്കണ്‍ വാലിയില്‍ സാന്‍ ജോസില്‍ വിവിധ കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിലെ അതിരുകള്‍ ഇല്ലാതാക്കിയതായും എല്ലാവരെയും റിപ്പോര്‍ട്ടര്‍മാരാക്കിയതായും മോഡി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ ഭരണത്തെ സുതാര്യമാക്കുകയും  സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യും. വിദ്യാലയങ്ങളില്‍ വൈ ഫൈയും റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിളിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ജനകീയ പ്രശ്‌നങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കുന്നതായും  പുതിയ നൂറ്റാണ്ടിലെ പ്രധാന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും മോഡി  പറഞ്ഞു.