ചര്‍ച്ച പരാജയം; 28 മുതല്‍ തൊഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്കിന്; യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തിന് തങ്ങളില്ലെന്ന് പെമ്പിെളെ ഒരുമയ്

single-img
27 September 2015

munnar-samaramതോട്ടം തൊഴിലാളികളും ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. അഞ്ഞൂറ് രൂപ കൂലി വേണമെന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം ഉടമകള്‍ അംഗീകരിച്ചില്ല. 29ന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനമെങ്കിലും 28 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. എന്നാല്‍, 28ന് മറ്റ് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തിന് തങ്ങളില്ലെന്ന് മൂന്നാര്‍ സമരനേതാക്കളായ പെമ്പിെളെ ഒരുമയുടെ നേതാക്കള്‍. മന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നു. തുടര്‍നടപടികളെക്കുറിച്ച് 29ന്റെ യോഗത്തിനുശേഷം തീരുമാനിക്കും.

മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ എട്ട് മണിക്കൂറോളം ചര്‍ച്ച നടന്നു. വേതനത്തിന്റെയും ജോലിഭാരത്തിന്റെയും കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പഠിക്കാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ജോലിഭാരവുമായി താരതമ്യപ്പെടുത്തിയുള്ള നിര്‍ദ്ദേശം 29ന് 3ന് ചേരുന്ന അഞ്ചംഗ മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്യും.

തുടര്‍ന്ന് അന്നുതന്നെ ചേരുന്ന പ്ലാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗവും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ തീരുമാനമാകാതെ ശേഷിച്ച പല പ്രധാന കാര്യങ്ങളിലും തീരുമാനത്തിലെത്താന്‍ ഈ ചര്‍ച്ചയില്‍ കഴിഞ്ഞതായി മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ ഒറ്റമുറി ലയങ്ങള്‍ രണ്ടുമുറിയുള്ളവയാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ തോട്ടംതൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

തൊഴിലാളികള്‍ക്ക് മാനേജ്മെന്റുകള്‍ ഇനിമുതല്‍ കമ്പിളി സൗജന്യമായി നല്‍കും. ഇതുവരെ കമ്പിളിക്ക് 210 രൂപ വാങ്ങിയിരുന്നത് നിര്‍ത്തലാക്കും. മഴക്കാലത്ത് കുട വാങ്ങാന്‍ കൂടുതല്‍ പണം നല്‍കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.

ഇനിയും ചര്‍ച്ച നടക്കുന്നതിനാല്‍ സമരം ചെയ്യരുതെന്ന് തൊഴിലാളികളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അഞ്ഞൂറ് രൂപയില്‍ക്കുറഞ്ഞ കൂലി സ്വീകാര്യമല്ലെന്ന് തൊഴിലാളിസംഘടനാ പ്രതിനിധികള്‍ ഉറച്ച നിലപാെടടുത്തു.  അഞ്ഞൂറ് രൂപ നല്‍കിയാല്‍ പ്രതിസന്ധിയിലായ തോട്ടംമേഖല നാമാവശേഷമാകുമെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്.

കൂട്ടിയ പ്ലാന്‍േറഷന്‍ നികുതിയിലും സര്‍ക്കാര്‍ പിരിക്കുന്ന മറ്റ് തീരുവകളിലും ഇളവിന് തയ്യാറായാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ 29ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കും.