മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളികള്‍ സഹകരിക്കണം- ഉമ്മന്‍ചാണ്ടി

single-img
27 September 2015

umman chandiകോട്ടയം: മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ തന്റെ വീട്ടില്‍ വെച്ച് മൂന്നാറിലെ സ്ത്രീ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തോട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളി നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.  പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തൊഴിലാളി നേതാക്കള്‍ അറിയിച്ചു.