മിനയില്‍ മരിച്ച ഒരു മലയാളിയെക്കൂടി തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി

single-img
27 September 2015

jamrah-lama2മക്ക: ഹജ്ജ് തീര്‍ഥാടനത്തിനിടെ  തിക്കിലും തിരക്കിലും മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി. ഇന്നു തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ മലയാളിയാണ്. പൊന്നാനി ഉറൂബ് നഗര്‍ പുതുവീട്ടില്‍ കുഞ്ഞുമോനെയാണ് (65) തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരിച്ച മലയാളികളുടെ ഏഴായി.

സുല്‍ഫിക്കര്‍ അബ്ദുല്‍കലാം  , സജീവ് ഹബീബ് , അബ്ദുറഹിമാന്‍ ആശാരിക്കണ്ടി ചേലേമ്പ്ര  , മൊയ്തീന്‍ അബ്ദുല്‍ഖാദര്‍,  ആമിനാബീവി, കോഴിക്കോട് അരക്കിണര്‍ ചാക്കേരിക്കാട് പറമ്പില്‍ അബൂബക്കര്‍ (70), ഫറോക്ക് കല്ലംപാറ കുളങ്ങര വീട്ടില്‍  മുഹമ്മദ് ഫായിസ് (രണ്ട്) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.

ഒട്ടേറെ ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കാണാതായവരില്‍ ഏറെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍വഴിയും സൗദിഅറേബ്യയിലെതന്നെ ആഭ്യന്തരഹജ്ജ് യാത്രക്കാരായും പോയവരാണ്.