കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നേരേ പാക് സൈബര്‍ ആക്രമണം

single-img
27 September 2015

kackerതിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക്  ഹാക്കര്‍ തകര്‍ത്തു. കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://kerala.gov.in  എന്ന വെബ്‌സൈറ്റാണ് ശനിയാഴ്ച അര്‍ധ രാത്രി ഹാക്ക് ചെയ്തത്. വെബ്‌സൈറ്റ് ഹാക്ക്‌ചെയ്തശേഷം  ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഇയാള്‍ പാകിക്കാസ്താന്‍ സിന്ദാബാദ് എന്നും ആദ്യ പേജില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം സൈറ്റിന്റെ അഡ്രസ് കൂടി പാക് ഹാക്കര്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.  ഫൈസല്‍ എന്ന എന്‍ജിനീയറാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു.  എക്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നും വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്.

പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന സംഘത്തിലെ അംഗമാണ് താനെന്നും ഇയാളുടെ ഫേസ് ബുക്ക് പേജില്‍ പറയുന്നുണ്ട്.  ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.