ഫേസ്ബുക്കില്‍ ഒരാളെ സുഹൃത്ത് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്താന്‍ പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി

single-img
26 September 2015

Unfriending-Facebook-Friends-2010-10-25-154510

ഫേസ്ബുക്കിലെ സുഹൃത്ത് ലിസ്റ്റില്‍ നിന്ന് ഒരാളെ നീക്കം ചെയ്താല്‍ അത് പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി. ഫെയ്‌സ്ബുക്ക് സുഹൃത്തുകളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് മാസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നും ഇത് വലിയ കുറ്റമാണെന്നും ടാസ്മാനിയയിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ട്രിബ്യൂണലാണ് വിധിച്ചത്. ടാസ്മാനിയയിലെ ഒരു കമ്പിയിലെ രണ്ടു പേര്‍ക്കിടയിലെ തര്‍ക്കമാണ് ‘അന്‍ഫ്രണ്ടി’നെ മകാടതി കയറ്റിയത്.

കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം മൂലം പത്തുവര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന റേച്ചല്‍ റോബര്‍ട്‌സിനെ സെയില്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ലിസ ബേഡ് അന്‍ഫ്രണ്ട് ചെയ്തു. ഇതിനെതിരെ റേച്ചല്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ നിന്ന് സുഹൃത്തിനെ നീക്കിയ നടപടി സ്വീകരിക്കാനാവില്ലെ ഫെയര്‍ വര്‍ക്ക് കമീഷന്‍ അധ്യക്ഷന്‍ നിക്കോള്‍ വെല്‍സ് വിധിയില്‍ പറഞ്ഞു.