തേക്കടി റേഞ്ചില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കടുവ ചത്തു

single-img
26 September 2015

imagesപെരിയാര്‍ ടൈഗര്‍ റിസര്‍വ് തേക്കടി റേഞ്ചില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കടുവ ചത്തു. തേക്കടി ബോട്ട്‌ ലാന്‍ഡിങ്ങില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി നെല്ലിക്കാംപെട്ടി ചെവലോട മുരിക്കുംകുളത്താണ്‌ വ്യാഴാഴ്‌ച രാത്രി ഒന്‍പതു മാസം പ്രായമുള്ള ആണ്‍കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്‌. കടുവയുടെ വൃഷണത്തിനു താഴെയായി ആഴത്തിലുള്ള മുറിവുണ്ട്‌.സംഭവത്തേത്തുടര്‍ന്നു നടത്തിയ പ്രാഥമിക പരിശോധനയിലാണ്‌ കാട്ടുപോത്തുകളുടെ ആക്രമണം സ്‌ഥിരീകരിക്കപ്പെട്ടത്‌.രാജീവ്‌ ഗാന്ധി സെന്ററില്‍ എത്തിച്ച കടുവയുടെ ജഡം ഇന്നലെ പോസ്‌റ്റ്‌മാര്‍ട്ടം നടത്തി.