യു എൻ രക്ഷാ സമിതി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി

single-img
26 September 2015

UN_SUMMIT-MODI_2561038gഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .യുഎന്‍ പൊതുസഭയില്‍ ആണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്.ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹിന്ദിയിലാണ് മോദി തന്റെ ആവേശകരമായ പ്രസംഗം ആരംഭിച്ചത്.ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രഥമ പരിഗണന വേണം. നമ്മുടെ പോരാട്ടം ദാരിദ്ര്യത്തിനെതിരെയാവണമെന്നും മോദി ആവശ്യപ്പെട്ടു. ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും മോദി പറഞ്ഞു.
‘ബേട്ടി ബചാവോ’ ഉൾപ്പെടെ എൻ.ഡി.എ സർക്കാർ മുന്നോട്ടുവെച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി.
കാലവസ്ഥാ വ്യതിയാനമാണ് ലോകം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തുന്നതെന്നും മോദി വ്യക്തമാക്കി.