കൺസ്യൂമർ ഫെഡ് അഴിമതി:മന്ത്രി സി.എൻ.ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി കെ.പി.അനിൽകുമാർ രംഗത്ത്

single-img
26 September 2015

download (1)അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സി.എൻ.ബാലകൃഷ്ണടേതെന്ന് കെ.പി.അനിൽകുമാർ. കൺസ്യൂമർ ഫെഡിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയതു കൊണ്ട് കാര്യമില്ലെന്നും സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും അനിൽകുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ മന്ത്രിയുടെ കൈയില്‍ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. രണ്ട് തവണ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എം.ഡി.ക്കെതിരെ മന്ത്രി നടപടി കൈക്കൊണ്ടിട്ടില്ല.ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ കക്ഷി ചേരണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അനിൽ കുമാർ അറിയിച്ചു.നേരത്തെ രണ്ട് വര്‍ഷം മുന്‍പ് താന്‍ അഴിമതി നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച ജോയ് തോമസിനെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അനില്‍കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. മൂന്ന് വര്‍ഷമായി ജോയ് തോമസുമായി സംസാരിച്ചിട്ടുപോലുമില്ല എന്ന് അനില്‍കുമാര്‍ പറഞ്ഞു.