കൺസ്യൂമർഫെഡിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ

single-img
26 September 2015

prathapan1കൺസ്യൂമർഫെഡിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.എൽ.എ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.
പ്രശ്നത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും അതുകോണ്ട് തന്നെ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു . കൺസ്യൂമർ ഫെഡിനെ കുറിച്ച് നിരന്തരമായി ആരോപണങ്ങൾ ഉയരുകയാണ്. ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കരുത് എന്നും പ്രതാപൻ കത്തിൽ പറയുന്നു.