പൈലറ്റിനെയും കുടുംബത്തെയും പുറത്തിറക്കാന്‍ പി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുവച്ചതില്‍ വന്‍പ്രതിഷേധം

single-img
26 September 2015

P J Kurianതിരുവനന്തപുരം: പൈലറ്റിനെയും കുടുംബത്തെയും പുറത്തിറക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുവച്ചതില്‍ വന്‍പ്രതിഷേധം. പി.ജെ. കുര്യന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ
എയര്‍ ഇന്ത്യയിലാണ് സംഭവം.  വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയ ശേഷം പൈലറ്റ് വാതിലിനടുത്തെത്തി പുറത്തിറങ്ങാന്‍ തുടങ്ങിയ കുര്യനെ തടയുകയായിരുന്നു. പിന്നീട് പിന്‍സീറ്റിലിരുന്ന പൈലറ്റിന്റെ കുടുംബാംഗങ്ങളെ പുറത്തിറക്കിയ ശേഷമാണ് പി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പുറത്തിറക്കിയുള്ളു.

എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞദിവസമുണ്ടായത് പഴയ കുത്തക കാലത്തെ പെരുമാറ്റത്തിന്റെ തുടര്‍ച്ചയാണെന്നാണ് പി.ജെ. കുര്യന്‍ ആരോപിച്ചു. വിമാന ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടണമെന്നതില്‍ സംശയമില്ലെന്നു പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.

സാധാരണ വിമാനത്തില്‍ നിന്നും പൈലറ്റ് ഏറ്റവും അവസാനം ഇറങ്ങുകയാണ് പതിവ്. പ്രോട്ടോക്കോള്‍ അനുസരിച്ച് പി.ജെ. കുര്യനെയാണ് ആദ്യം ഇറക്കേണ്ടത്. അതിനാല്‍ തന്നെ പൈലറ്റിന്റെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.