ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റ്; ജങിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

single-img
26 September 2015

najeeb-jungന്യൂഡല്‍ഹി:  ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ബി.ജെ.പിയുടെ ഏജന്റാണെന്നും അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.

നജീബ് ജങ്ങും അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് കോണ്‍ഗ്രസിന്റെ ആരോപിച്ചു.  അതേ സമയം നോര്‍ത്ത്  വെസ്റ്റ് ഡെല്‍ഹിയിലെ ബി.ജെ.പി എം.പി ഉദിത് രാജ് നജീബ് ജങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും ഏറെ  ശ്രദ്ധേയമായിട്ടുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും നജീബ് ജങ് കല്‍പിക്കുന്നില്ലെന്ന്
പറഞ്ഞ അദ്ദേഹം ഗൗരവമുള്ള പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ഗവര്‍ണറെ ദിവസങ്ങളോളം കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണെന്നും  അദ്ദേഹം ആരോപിച്ചു.