ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

single-img
26 September 2015

virabhadraന്യൂ ഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്ടര്‍ ചെയ്തു.  സിംഗിന്റെ മകളുടെ കല്യാണ ദിവസമായ ഇന്നും ഡല്‍ഹിയിലെ വീട്ടിലും ഹിമാചലിലേ വീട്ടിലും മറ്റ് 11 ഇടങ്ങളിലും സിബിഐ റെയ്ഡ് നടത്തിയത്.

സിബിഐ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഹിമാചല്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീരഭദ്ര സിംഗ്, ഭാര്യ പ്രതിഭ സിംഗ്, മകന്‍ വിക്രമാദിത്യ സിംഗ്, മകള്‍ അപരാജിത സിംഗ്,എല്‍ഐസി ഏജന്‌റ് ആനന്ദ് ചൗഹാന്‍ എന്നിവരെ കേന്ദ്രീകരിച്ച് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച എഫ്‌ഐആര്‍ രേഖപ്പെടുത്തി റെയ്ഡ് നടത്തിയത്.

ഹിമാചല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും 6.1 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് സിബിഐ ആരോപിക്കുന്നു.
എന്നാല്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയമായ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ ആക്ഷേപം.