കാലിഫോര്‍ണിയയിലെ വാള്‍ക്കര്‍ തടാകം ഒരൊറ്റ രാത്രി കൊണ്ട് വറ്റി; ഇതിന് പിന്നില്‍ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്ന കമ്പനിയെന്ന് ആരോപണം

single-img
26 September 2015

pasificകാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഒരൊറ്റ രാത്രി കൊണ്ട് തടാകം വറ്റി. 5800 ഏക്കര്‍ വിസ്തൃതിയുള്ള വാള്‍ക്കര്‍ ലേക്കെന്ന കൃത്രിമ തടാകമാണ് വറ്റി ചെളിക്കുഴിയായത്. ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തി.   സെപ്തംബര്‍ 12നായിരുന്നു സംഭവം. തലേന്ന് രാത്രി  തടാകത്തില്‍ നിന്ന് മീന്‍ പിടിച്ചിരുന്നുവെന്നും എന്നാല്‍ പുലര്‍ച്ചെയായപ്പോഴേക്കും തടാകം വറ്റിയ നിലയിലാണ് കണ്ടതെന്നും സമീപവാസികള്‍ പറയുന്നു.

തടാകത്തിലെ വെള്ളം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നത് പസഫിക് ഗ്യാസ് ആന്റ് ഇലക്ട്രിക് കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. തടാകത്തിലെ മത്സ്യങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികളും കമ്പനിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ടെന്നും ഇതു മറികടക്കാന്‍ കമ്പനി കണ്ട മാര്‍ഗമായി സംശയിക്കുന്നതായും  പരിസരവാസികള്‍ പറഞ്ഞു.

എന്നാല്‍ കടുത്ത പസഫിക് ചുടുകാറ്റാണ് തടാകം വറ്റാന്‍ കാരണമെന്ന് കമ്പനി വക്താവ് അറിയിച്ചു.