പൊലീസ് നിര്‍ദ്ദേശത്തിനനുസരിച്ച് കൈകള്‍ ഉയര്‍ത്തിയില്ല; അരക്കു താഴെ തളര്‍ന്ന കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു

single-img
26 September 2015

gunshot പൊലീസ് നിര്‍ദ്ദേശത്തിനനുസരിച്ച് കൈകള്‍ ഉയര്‍ത്താതിരുന്ന അരക്കു താഴെ തളര്‍ന്ന കറുത്തവര്‍ഗ്ഗക്കാരനെ യുഎസ് പൊലീസ് വെടിവെച്ചുകൊന്നു. യുഎസിലെ ഡെലാവേറിലെ വില്‍മിങ്ടണില്‍ വെച്ച് ജെറമി മക്‌ഡോള്‍ എന്ന 28കാരനെയാണ് പൊലീസ് വെടിവെച്ചുകൊന്നത്.

വീല്‍ച്ചെയറിലിരിക്കുന്ന ജെറമി മക്‌ഡോളിനോടു തോക്കു താഴെയിട്ടു കൈകള്‍ ഉയര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൈ ഉയര്‍ത്തിയില്ല. തുടര്‍ന്നു പൊലീസ് നടത്തിയ വെടിവെപ്പില്‍ അരക്കു താഴെ തളര്‍ന്ന മക്‌ഡോള്‍ മരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, അരയില്‍ നിന്നു തോക്കെടുക്കുന്നതിനിടെയാണ് മക്‌ഡോളിനു വെടിയേറ്റതെന്ന് വില്‍മിങ്ടണിലെ പൊലീസ് മേധാവി   പ്രതികരിച്ചു. ഇയാളുടെ പക്കല്‍ നിന്നും .38 കാലിബര്‍ തോക്ക് കണ്ടെടുത്തിട്ടുണ്ടെന്നും നേരത്തെ സ്വയം വെടിവെക്കാന്‍ ഇയാള്‍ ഉപയോഗിച്ച അതേ ആയുധമാണിതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ തന്റെ മകന്റെ കൈയില്‍ ആയുധമില്ലായിരുന്നെന്നും കാലിനു മുകളിലാന് കൈകള്‍ വെച്ചിരുന്നതെന്നും വെടിവെച്ചിട്ടില്ലെന്നും മക്‌ഡോളിന്റെ അമ്മ  പറഞ്ഞു.