ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ക്രിമിനലുകളെ തെരഞ്ഞുപിടിച്ച് മത്സരിപ്പിക്കുന്നു- ബിജെപി എംപി ആര്‍.കെ. സിങ്

single-img
26 September 2015

BJPബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ക്രിമിനലുകളെ തെരഞ്ഞുപിടിച്ച് നിര്‍ത്തുകയാണെന്ന  ആരോപണം.  ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ച് നില്‍ക്കെ  പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്  ബിജെപിയുടെ തന്നെ ബീഹാറില്‍ നിന്നുളള എംപിയായ ആര്‍.കെ. സിങ്.

ജനസമ്മതിയുളള പല എംഎല്‍എമാരെയും മാറ്റിനിര്‍ത്തിയാണ് ക്രിമിനലുകള്‍ക്കായി പാര്‍ട്ടി സീറ്റുകള്‍ വിട്ടുനല്‍കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടെന്നും സിങ് വ്യക്തമാക്കി.

വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിലൂടെ ബീഹാറില്‍ നിലവില്‍ ബിജെപിയുടെ അവസ്ഥ വളരെ മോശമാണെന്നും, ലാലുവിന്റെ പാര്‍ട്ടിയും, തങ്ങളുടെ പാര്‍ട്ടിയും മത്സരിച്ച് ക്രിമിനലുകള്‍ക്ക് സീറ്റുനല്‍കുന്നതിനാല്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.