സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ വിവര്‍ത്തകയെ വിലക്കിയ; പുസ്തക പ്രസാധന ചടങ്ങ് അലങ്കോലപ്പെട്ടു

single-img
26 September 2015

sreedeviതൃശൂര്‍:  സ്വാമിയുടെ സാന്നിദ്ധ്യത്തേത്തുടര്‍ന്ന് വിവര്‍ത്തകയെ വിലക്കിയ പുസ്തക പ്രസാധന ചടങ്ങ് പ്രതിഷേധം മൂലം  കറന്റ് ബുക്‌സ് മാറ്റിവെച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍  സംഘടിപ്പിച്ച ചടങ്ങില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരുള്‍പ്പെടെയുള്ളവര്‍ തള്ളിക്കയറിയതിനേതുടര്‍ന്ന് അലങ്കോലമായത്.

എ.പി.ജെ അബ്ദുല്‍ കലാമിന്റെ Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India), എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമായ ‘കാലാതീത’ ത്തിന്റെ പ്രകാശനമാണ് പ്രതിഷേധം കാരണം മാറ്റിവെച്ചത്. ചടങ്ങില്‍ പങ്കെടുക്കുവാനെത്തുന്ന ബ്രഹ്മവിഹാരി ദാസ് സ്വാമിജി സ്ത്രീകളുള്ള വേദിയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പുസ്തകത്തിന്റെ വിവര്‍ത്തക ശ്രീദേവി എസ്. കര്‍ത്തയെ ചടങ്ങില്‍ നിന്ന് വിലക്കിയത്.

കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജി, എം. ടീ വാസുദേവന്‍ നായരും, അബ്ദുല്‍ കലാമിന്റെ സഹ എഴുത്തുകാരന്‍ ശ്രീ അരുണ്‍ തീവാരിയുമായിരുന്നു പ്രധാന അതിഥികള്‍. സംഭവം വിവാദമായതിനേത്തുടര്‍ന്ന് എം.ടി ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ചടങ്ങിനെത്തിയ എഴുത്തുകാരി സാറാ ജോസഫിന് പ്രതിഷേധത്തേതുടര്‍ന്ന് വേദി വിട്ട് പുറത്ത് പോകേണ്ടി വന്നു.

ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്ന കാരണം കാണിച്ചാണ് വിവര്‍ത്തകയോട് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഈ സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു.