ജെ.എന്‍.യുവിന്റെ പേരുമാറ്റണം; ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നക്‌സലുകള്‍-സുബ്രഹ്മണ്യന്‍ സ്വാമി

single-img
26 September 2015

Subramanian-Swamyന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നക്‌സലുകളാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നേരത്തെ, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നക്‌സലുകളാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് വിവാദമായിരുന്നു. ഇതിനിടയിലാണ് അധ്യാപകരെ ആക്ഷേപിച്ചും സ്വാമി രംഗത്തെത്തിയത്.

”വിദ്യാര്‍ത്ഥികളെ മാത്രമല്ല, യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരരെയും താന്‍ നക്‌സലുകളെന്നാണ് വിളിക്കുന്നത്’ – സ്വാമി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും കൂടുതല്‍ വിദ്യാഭ്യാസം നേടിയത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്നും അത്‌കൊണ്ട് ജെ.എന്‍.യുവിന് നേതാജിയുടെ പേര് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ സുബ്രഹ്മണ്യന്‍ സ്വാമിയെ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കടുത്ത നെഹ്‌റു വിരുദ്ധനായ സ്വാമി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയുടെ ചാന്‍സ്ലര്‍ സ്ഥാനത്തേക്ക് വരുന്നത് വിവാദമായതോടെ വി.സി ആവാന്‍ താനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി.