മണപ്പുറത്തിന്റെ ദിണ്ടിക്കല്‍ വത്തലഗുണ്ട് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതികളുടെ സി.സി.ടി.വി ചിത്രം പുറത്ത് വിട്ടു

single-img
26 September 2015

cctvപഴനി: മണപ്പുറത്തിന്റെ ദിണ്ടിക്കല്‍ വത്തലഗുണ്ട് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതികളുടെ ചിത്രം സി.സി.ടി.വി.യില്‍ നിന്ന് പോലീസിന് ലഭിച്ചു. മുഖംമറച്ച അഞ്ചുപേരുടെ ചിത്രമാണ് ലഭിച്ചിരിക്കുന്നത്.

അന്വേഷണത്തിനായി ദിണ്ടിക്കല്‍ എസ്.പി ഉള്‍പെടെ അഞ്ചുപേരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചു. മധുര, ദിണ്ടിക്കല്‍, തേനി എന്നിവിടങ്ങളില്‍ ഈ സംഘം പരിശോധന നടത്തും. വ്യാഴാഴ്ചയാണ് 17 ലക്ഷം രൂപയും ആറുകോടിയുടെ സ്വര്‍ണവും മോഷണം പോയത്. ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു മോഷണം.