1930ല്‍ കണ്ടെത്തിയെ ദിനോസര്‍ ഫോസിലിന് 10കോടി വര്‍ഷം പഴക്കം

single-img
26 September 2015

dinosaurഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍നിന്ന് 1930ല്‍ കണ്ടെത്തിയെ ദിനോസര്‍ ഫോസിലിന് 10കോടി വര്‍ഷം പഴക്കമുള്ളതായി തിരിച്ചറിഞ്ഞു.  ഒസ്‌ട്രോസോറസ് മകിലോപി വര്‍ഗത്തില്‍പ്പെട്ട ദിനോസറിന്റെ ഫോസിലാണിതെന്ന് ക്യൂന്‍സ്‌ലന്‍ഡ് ദിനോസര്‍ പുരാവസ്തുകേന്ദ്രം സൂക്ഷിപ്പുകാരന്‍ തിമോത്തി ഹോളണ്ട് പറഞ്ഞു.

1932ലാണ് ഇതിന്റെ നട്ടെല്ലിന്റെ ഭാഗം ഗവേഷകര്‍ കണ്ടെത്തിയത്. ക്യൂന്‍സ്‌ലന്‍ഡ് പുരാവസ്തുകേന്ദ്രത്തില്‍ നടത്തിയ പരിശോധനകളിലാണ് ഇതിന്റെ പഴക്കം തിരിച്ചറിഞ്ഞത്.  15 മീറ്ററിലധികം നീളവും വന്‍ശരീരവുമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നും കണ്ടെത്തി.