കണ്‍സ്യൂമര്‍ഫെഡ്‌ അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ചെയര്‍മാന്‍ ജോയ്‌ തോമസ്‌ രംഗത്ത്‌

single-img
25 September 2015

downloadകണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടത്തുന്നതിന്‌ തനിക്ക്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ നേരിട്ട്‌ നിര്‍ദേശം നല്‍കിയതായി കണ്‍സ്യൂമര്‍ഫെഡ്‌ മുന്‍ ചെയര്‍മാന്‍ ജോയ്‌ തോമസ്‌.ഇത്‌ എതിര്‍ത്തതാണ്‌ തനിക്കെതിരെ രാഷ്‌ട്രീയ നീക്കമുണ്ടാകാന്‍ കാരണമെന്നും ജോയ്‌ തോമസ്‌ പറഞ്ഞു.കോഴിക്കോട്ടെ അരി വിതരണക്കാരന്‌ ഒപ്പമാണ്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എത്തിയത്‌. 23 രൂപയുടെ 1000 ലോഡ്‌ അരി 26 രൂപയ്‌ക്ക് വാങ്ങാന്‍ നേരിട്ട്‌ ആവശ്യപ്പെട്ടു. അതിന്റെ പ്രയോജനം തനിക്കും ഉണ്ടാകുമെന്ന്‌ അനില്‍ കുമാര്‍ പറഞ്ഞിരുന്നു.വിവാദങ്ങള്‍ തുടങ്ങിയത്‌ ഇതിന്‌ ശേഷമെന്നും ജോയ്‌ തോമസ്‌ പറഞ്ഞു.