ഒബാമയ്ക്ക് സമ്മാനമായി നരേന്ദ്രമോദി ഒപ്പിട്ട ദേശീയ പതാക; ദേശീയപതാകയില്‍ എഴുതുന്നതിലൂടെ നരേന്ദ്രമോദി പതാകയെ അപമാനിച്ചെന്ന് ആരോപണം

single-img
25 September 2015

National Flag

നരേന്ദ്രമോദിയുടെ കൈയൊപ്പോട് കൂടിയ ഇന്ത്യന്‍ ദേശീയ പതാക യു.എസ് പ്രസിഡന്റിനായി സമ്മാനിക്കാനൊരുങ്ങുന്നത് വിവാദമായി. പ്രസിദ്ധ ഷെഫായ വികാസ് ഖന്നയാണ് ഒബാമയ്ക്ക് പതാക കൈമാറുക.

ഈ വാര്‍ത്ത വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണപുറത്തുവിട്ടത്. നരേന്ദ്രമോദി ഒപ്പിട്ട ദേശീയ പതാകയുടെ ചിത്രവും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോദി ഒപ്പിട്ട പതാക എങ്ങിനെ വികാസ് ഖന്നയുടെ കൈവശമെത്തിയെന്നതും എപ്പോഴാണ് നരേന്ദ്രമോദി ഇന്ത്യന്‍ പതാകയില്‍ ഒപ്പിട്ടതെന്നും വ്യക്തമായിട്ടില്ല.

ദേശീയപതാകയില്‍ എഴുതുന്നതിലൂടെ നരേന്ദ്രമോദി പതാകയെ അപമാനിച്ചതായും 1971 ലെ നാഷണല്‍ ഓണര്‍ ആക്ട് പ്രകാരവും ഇത് കുറ്റകരമാകുമെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.