നെല്ലിന്റെ സംഭരണവില കിലോക്ക് 21.50 രൂപയാക്കി

single-img
25 September 2015

download (1)നെല്ലിന്റെ സംഭരണവില കിലോക്ക് 21.50 രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. നിലവില്‍ ഇത് 19 രൂപയാണ്. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ.പി.മോഹനന്‍, അനൂപ് ജേക്കബ് എന്നിവര്‍ കര്‍ഷകസംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ധാരണയായത്.
ചര്‍ച്ചയില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, കാര്‍ഷികോത്പാദന കമ്മിഷണര്‍ സുബ്രത ബിശ്വാസ് എന്നിവരും പങ്കെടുത്തു.