ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു

single-img
25 September 2015

Consumerfed

ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും കൂടിയാലോചിച്ചാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ദിലീപിനാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഭരണസമിതി സാങ്കേതികമായി പിരിച്ചുവിടാന്‍ കഴിയാത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്.