ഈഴവരും തീയ്യരും ഇല്ലെങ്കില്‍ സി.പി.എം. അന്യംനിന്നുപോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
25 September 2015

vellapallyഈഴവരും തീയ്യരും ഇല്ലെങ്കില്‍ സി.പി.എം. അന്യംനിന്നുപോകുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ വാര്‍ഷിക പൊതുയോഗവും കലോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ സമുദായത്തോടു കാണിക്കുന്ന സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹംപോലെയാണെന്നും ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായി. അന്ന് ഇടതുഭരണം വരാന്‍ എസ്.എന്‍.ഡി.പി. യോഗം പ്രമേയംവരെ പാസാക്കിയതാണ്. പിന്നാക്കക്കാരുടെയും പട്ടികജാതി-വര്‍ഗക്കാരുടെയും പിന്‍ബലമുള്ള ഇടതുപക്ഷം വിദ്യാഭ്യാസനീതി കാട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.