മഴ പെയ്യാനായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ സ്ത്രീകള്‍ എസ്.ഐയെ കുളിപ്പിച്ചു

single-img
25 September 2015

policeലഖ്‌നൊ: മഴ പെയ്യാനായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ സ്ത്രീകള്‍ എസ്.ഐയെ കുളിപ്പിച്ചു.  അന്ധവിശ്വാസത്തിന് പേരു കേട്ട ഉത്തര്‍ പ്രദേശിലാണ്‌ സംഭവം.   കടുത്ത വരള്‍ച്ച അനുഭവിക്കുന്ന അലിഗര്‍വയിലെ കപിലവസ്‌തു എസ്‌ ഐ രണ്‍വിജയ്‌ സിംഗിനായിരുന്നു ഈ വിധി. ഗ്രാമത്തിലെ ഏതെങ്കിലും ഉന്നതനെ സ്‌ത്രീകള്‍ പരസ്യമായി കുളിപ്പിച്ചാല്‍ മഴ പെയ്യും എന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു ഇത്‌.

പോലീസുകാരനെ കുളിപ്പിക്കന്‍ കുടം നിറയെ വെള്ളവുമായി ഇരുപത്തഞ്ചോളം സ്ത്രീകള്‍ എത്തിയിരുന്നു.  സ്‌ത്രീകളുടെ  ആവശ്യം അറിഞ്ഞപ്പോള്‍ ആദ്യംമൊന്നും സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സ്‌ത്രീകള്‍ കെഞ്ചുകയും കരയുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന്‌ കപിലവസ്‌തു പോലീസ്‌ സ്‌റ്റേഷനിലെത്തി സ്‌ത്രീകള്‍ സിംഗിന്റെ തലയില്‍ വെള്ളമൊഴിച്ചു.

എന്തായാലും സംഗതി ഏറ്റു. ഇതിന്‌ ശേഷം സ്‌ത്രീകളെല്ലാവരും കൂടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിന്‌ പിന്നാലെ രാത്രിയില്‍ തകര്‍പ്പന്‍ മഴ പെയ്യുകയും ചെയ്‌തു. ദൈവം പ്രീതിപ്പെട്ട്‌ പുഞ്ചിരിച്ചതായി ഗ്രാമമുഖ്യന്‍ അറിയിച്ചു. മഴ പെയ്യാന്‍ അര്‍ധരാത്രിക്ക്‌ ശേഷം കൃഷിയിടങ്ങളിലൂടെ സ്‌ത്രീകള്‍ നഗ്നരായി നടക്കുന്ന പതിവും ഉത്തര്‍പ്രദേശ്‌ ഗ്രാമങ്ങളില്‍ നിലവിലുണ്ട്‌.