അഞ്ച് ദശാബ്ദ കാലത്തെ അഭിനയജീവിതത്തിനിടയില്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു

single-img
25 September 2015

kamal-hassanഅഞ്ച് ദശാബ്ദ കാലത്തെ അഭിനയജീവിതത്തിനിടയില്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. പോത്തീസ് ടെക്‌സ്‌റ്റെയില്‍സിന്റെ പുതിയ പരസ്യചിത്രത്തിലാണ് കമല്‍ ഒക്ടോബറില്‍ അഭിനയിക്കുക. നേരത്തെ ബോധവല്‍ക്കരണ പരസ്യചിത്രത്തില്‍ അല്ലാതെ കമല്‍ അഭിനയിച്ചിട്ടില്ല. ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടിയുള്ള വാണിജ്യ പരസ്യചിത്രങ്ങളോടും അവയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവികളോടും മുഖം തിരിച്ചുനില്‍ക്കുന്ന താരങ്ങളാണ് രജനീകാന്തും കമല്‍ഹാസനും.

എന്നാല്‍ താരപരിവേഷവും ജനസമ്മതിയും സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യത്തിന് വേണ്ടി ഉപയോഗിക്കില്ലെന്ന നിലപാട് കമല്‍ മാറ്റുകയാണ്.

പോത്തീസിന്റെ ദീപാവലി പരസ്യങ്ങളിലാണ് കമല്‍ അഭിനയിക്കുന്നത്. കൃഷ്ണകുമാര്‍ രാംകുമാറാണ് കമലിന്റെ പരസ്യചിത്രം ഒരുക്കുന്നത്.

എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സാ സഹായത്തിന് പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം നീക്കിവയ്ക്കാനാണ് കമലിന്റെ തീരുമാനമെന്നും സൂചനയുണ്ട്. പോത്തീസ് സില്‍ക്ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളാണ് കമലിന്റെ മകള്‍ ശ്രുതിഹാസന്‍.