ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുളള പ്രായപരിധി കുറക്കുന്ന കാര്യം പരിഗണനയില്‍- ടൂറിസം മന്ത്രി കപില്‍ മിശ്ര

single-img
25 September 2015

bar-hiresന്യുഡല്‍ഹി; ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുളള പ്രായപരിധി കുറക്കുന്ന കാര്യം എഎപി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രിയായ കപില്‍ മിശ്ര. ഡല്‍ഹിയില്‍ നടന്ന നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിക്കാനുളള പ്രായം എത്രയാണെന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങളടങ്ങിയ പ്രൊപ്പോസല്‍ റസ്‌റ്റോറന്റുകളും, ഗവേണ്‍സ് അസോസിയേഷനുകളും ഗവണ്‍മെന്റിന് സമര്‍പ്പിക്കുവാനും അദ്ദഹം പറഞ്ഞു.

നിലവില്‍ ഡല്‍ഹിയില്‍  ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്ന മദ്യപിക്കാനുളള പ്രായപരിധി 25 വയസാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, മേഘാലയ എന്നി സ്ഥലങ്ങളിലും ഇതേ പ്രായപരിധിയാണ് മദ്യപിക്കുവാനായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല നിയമങ്ങളും ഏറെ കാലഹരണപ്പെട്ടതാണെന്നും ഇതൊക്കെ തിരുത്തേണ്ടതാണെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.