മിനായിലുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുശോചിച്ചു

single-img
25 September 2015

Pope Francisന്യൂയോര്‍ക്ക്: ബലി പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുശോചനം അറിയിച്ചു. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് കത്തീഡ്രല്ലില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പോപ്പ് ദുഃഖം അറിയിച്ചത്.

ഈ നിമിഷത്തെ പ്രാര്‍ത്ഥനയില്‍ താനും നിങ്ങളോടൊപ്പം ചേരുന്നു. ദൈവം ശക്തനും ദയനിധിയുമാണ്. വ്യാഴാഴ്ച വൈകുന്നേരം പള്ളിയില്‍ നടന്ന വൈകുന്നേര പ്രാര്‍ത്ഥനയിലാണ് പോപ്പ് മിനായില്‍ ദുരന്തത്തില്‍ പങ്കുചേര്‍ന്നത്.

ദുരന്തത്തില്‍ 717 പേരാണ് ഇതുവരെ മരിച്ചത്. 863 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഔദ്യോഗിക വിശദീകരണം. ദുരന്തത്തില്‍ ഒരു മലയാളി അടക്കം 15 ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്.