ഫോക്സ് വാഗൺ സി.ഇ.ഒ മാർട്ടിൻ വിന്റർകോൺ രാജിവെച്ചു

single-img
24 September 2015

downloadവിവാദങ്ങളെ തുടർന്ന് ഫോക്സ് വാഗൺ സി.ഇ.ഒ മാർട്ടിൻ വിന്റർകോൺ രാജിവെച്ചു. തട്ടിപ്പ് ആരോപണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.പുറത്തു വിടുന്ന വാതകങ്ങളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ ഡീസൽ എഞ്ചിനുകളിൽ മാറ്റം വരുത്തുകയും പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറുകൾ കാറിൽ സ്ഥാപിക്കുകയും ചെയ്തെന്ന ആക്ഷേപത്തെ തുടർന്ന് മാർട്ടിൻ അന്വേഷണം നേരിടുകയായിരുന്നു. ഫോക്സ് വാഗണിന് ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് രാജിയോടനുബന്ധിച്ച കുറിപ്പിൽ മാർട്ടിൻ വിന്റർകോൺ പറഞ്ഞു.