പശ്ചിമ ബംഗാളില്‍ തീവണ്ടിക്കുള്ളില്‍ ദമ്പതികള്‍ക്ക് നേരെ ഗൂണ്ടാ ആക്രമണം

single-img
23 September 2015

crimeപശ്ചിമ ബംഗാളില്‍ തീവണ്ടിക്കുള്ളില്‍ ദമ്പതികള്‍ക്ക് നേരെ ഗൂണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി മഹാനന്ദ എക്‌സ്പ്രസിലാണ് ഗൂണ്ടകള്‍ ദമ്പതികള്‍ക്കു നേരെ അക്രമം നടത്തിയത്.അക്രമികള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ കൈക്കുഞ്ഞുമായി ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി.
പരുക്കേറ്റ് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തംഗ അക്രമി സംഘമാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ സ്ത്രീ പൊലീസിന് മൊഴി നല്‍കി. അകമികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ ദമ്പതികള്‍ പറഞ്ഞു. അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.